ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് മാറ്റിയിരുന്നു. സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്.
അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടും. ബിനീഷിനെ നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിൽ ഇഡിയുടെ പ്രധാനലക്ഷ്യം. ഇതിനായി എൻസിബിക്ക് ഇഡി ഇന്ന് അപേക്ഷ നൽകും. അതേസമയം, മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ എൻസിബിയും കേസെടുക്കും. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം എൻസിബി കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പടുത്തിയത്.
Related News: ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്റ്റിൽ







































