ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്‌റ്റിൽ

By Team Member, Malabar News
Malabarnews_bineesh kodiyeri
Representational image
Ajwa Travels

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്‌റ്റ്‌ ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്‌റ്റ്  രേഖപ്പെടുത്തിയത്. ബിനീഷിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുക.

എന്‍ഫോഴ്‌സ്‌മെന്റിന് മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരെ നിര്‍ണായക തെളിവ് ആയത്. ബിനീഷിന്റെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചത് എന്നാണ് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് അനൂപിന്റെ നിര്‍ണായക മൊഴി രേഖപ്പെടുത്തിയത്. ഏകദേശം 50 ലക്ഷത്തില്‍ അധികം രൂപ മുഹമ്മദ് അനൂപ് സമാഹരിച്ചിട്ടുണ്ട് എന്നാണ് എൻഫോഴ്‌സ്‌മെൻറ്  കണ്ടെത്തിയത്.

മുഹമ്മദ് അനൂപ് പണസമാഹരണം നടത്തിയവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ബംഗളുരുവില്‍ പലയിടങ്ങളിലും അനൂപ് ഹോട്ടലുകള്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇയാള്‍ സമാഹരിച്ച പണം ഇതിന്റെ മറവില്‍ മയക്കു മരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചോ എന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്.

Read also : ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE