മലപ്പുറം: ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നായ എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകളും എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ എസ് കലാമുദ്ദീനും സംഘവുമാണ് മയക്ക് മരുന്നുകൾ പിടികൂടിയത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് എംഡിഎംഎ പിടികൂടിയത്.
മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്മാന് ഫാരിസ് (24)ആണ് പിടിയിലായത്. തുടരന്വേഷണം നടത്തിയതില്‍ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍(23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പില്‍ വെച്ച് 94 പാക്കറ്റ് എംഡിഎംഎയും എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായും അറസ്റ്റ് ചെയ്തു.
മുന്‍പ് ജയിലില്‍ ആയിരുന്നപ്പോഴത്തെ ജയില്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് മുഹമ്മദ് നൗശീന്‍ വിവിധ മയക്ക് മരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു.
Also Read: വ്യാപക പ്രതിഷേധം; വാട്സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല









































