മലപ്പുറം: ജില്ലയിൽ ലഹരി വസ്തുക്കളുടെ നിർമാണ ഫാക്ടറി കണ്ടെത്തി പോലീസ്. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് കണ്ടെത്തിയത്. ജില്ലയിലെ എടച്ചലം കുന്നുംപുറത്താണ് ഫാക്ടറി ഉള്ളത്. ഇവിടെ നിന്നും ലഹരി വസ്തുക്കളും, ഉപകരണങ്ങളും, വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടിടം പട്ടാമ്പി കുന്നത്തുതൊടിയിൽ മുഹമ്മദാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കൂടാതെ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ വേങ്ങരയിൽ സമാന രീതിയിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറി നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read also: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതൽ







































