കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതൽ

By Team Member, Malabar News
Sabarimala Opens Today And Pilgrims Entry Will Start Tomorrow
Ajwa Travels

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് തന്ത്രി കണ്‌ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നട തുറക്കുക. തുടർന്ന് നാളെ പുലർച്ചെ മുതലാണ് ആളുകൾക്ക് പ്രവേശനം അനുവദിക്കുക.

കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് ദർശനത്തിന് അനുമതി ലഭിക്കുക. പ്രതിദിനം 15,000 പേർക്ക് അനുമതി നൽകും. ദർശനത്തിനായി എത്തുന്ന ആളുകൾക്ക് തിരിച്ചറിയൽ രേഖയും ഒപ്പം 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർട്ടിഫിക്കറ്റോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖയോ നിർബന്ധമാണ്.

കുംഭമാസ പൂജകൾക്ക് ശേഷം 17ആം തീയതി രാത്രി 9 മണിയോടെ നട അടയ്‌ക്കും. പിന്നീട് മീനമാസ പൂജകൾക്കായി മാർച്ച് 8ആം തീയതിയാണ് വീണ്ടും നട തുറക്കുക.

Read also: കുതിരവട്ടം കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE