വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പോലീസ് കസ്‌റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു പാർട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന 15 പേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘത്തെ ചോദ്യം ചെയ്‌ത് വരികയാണ്.
ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. സംഘത്തിലെ ഒരംഗമായ മുഹ്‌സിന്റെ വിവാഹ വാർഷിക ആഘോഷത്തിനായാണ് ഇവർ റിസോർട്ടിൽ എത്തിയത്. ഇന്ന് പുലർച്ചെയാണ് പോലീസ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. എംഡിഎംഎയും കഞ്ചാവും പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Most Read: കുപ്പിവെള്ള വില നിയന്ത്രണം; നിലപാടിലുറച്ച് സർക്കാർ, ഹരജി ഹൈക്കോടതിയിൽ