മാലിന്യ നിർമാജനത്തിന് അന്താരാഷ്‌ട്ര പദ്ധതിയുമായി ദുബായ് വിമാനത്താവളം

By Staff Reporter, Malabar News
dubai-international-airport
Ajwa Travels

ദുബായ്: മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. പരിസ്‌ഥിതി ദിനത്തിൽ പുതിയ മാലിന്യ സംസ്‌കരണ പരിപാടിക്ക് തുടക്കമായി. അടുത്തവർഷം വേനൽക്കാലം ആകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും. ദുബായ് വിമാനത്താവളവും ഷാർജ റീസൈക്ളിങ് കമ്പനിയായ ബീആയുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള സംവിധാനമാണ് രൂപകൽപന ചെയ്‌തിട്ടുള്ളത്. അടുത്തവർഷം പകുതിയോടെ വിമാനത്താവളത്തിൽ നിന്നുള്ള 60 ശതമാനത്തോളം മാലിന്യം കുറയ്‌ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്ന് 2000 ടണ്ണിലേറെ ഭക്ഷ്യമാലിന്യം ശേഖരിച്ച് കംബോസ്‌റ്റ് ചെയ്യുന്ന ഒരു ഭക്ഷ്യ മാലിന്യ സംസ്‌കരണ പദ്ധതിക്കും ലക്ഷ്യമിടുന്നുണ്ട്.

ഭക്ഷണാവശിഷ്‌ടങ്ങൾ ദ്രവിക്കുന്നതിലൂടെ പുറംതള്ളുന്ന മീഥെയ്ൻ വാതകം കാർബൺ ഡൈ ഒക്സൈഡിനേക്കാൾ 72 മടങ്ങ് പരിസ്‌ഥിതിക്ക് ദോഷമായി ഭവിക്കുന്നു. ഇത് തടയാനാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്. മാലിന്യം മണ്ണിലേക്ക് തള്ളുന്നത് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിമാനത്തിലും വിമാനത്താവളങ്ങളിലും എല്ലാവരുടെയും നിറഞ്ഞ പങ്കാളിത്തത്തോടെ മാലിന്യം കുറയ്‌ക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്ന് ദുബായ് എയർപോർട്ടിലെ സേഫ്റ്റി ആൻഡ് സസ്‌റ്റൈനബിലിറ്റി വൈസ് പ്രസിഡണ്ട് ജമാൽ സാൽ പറഞ്ഞു.

Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE