തിരുവനന്തപുരം: 49ആം വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്‌ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്.
ടിഡി രാമകൃഷ്‌ണൻ, എൻപി ഹഫീസ്, പ്രിയ എഎസ് എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈമാസം 27ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പുരസ്‌കാരങ്ങൾ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാർ പ്രതികരിച്ചു. ജഡ്‌ജിങ് കമ്മിറ്റിയുടെ അധ്യക്ഷനായ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്