മൃതിപുഷ്പങ്ങൾ
-കവിത- അജയ് നാരായണൻ
കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന
നക്ഷത്രപ്പൂക്കളെ
കണ്ടിട്ടുണ്ടോ
ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ
ആ പൂക്കളെ
പോലെയാണല്ലോ എന്റെ മനസ്സും
ഇന്ന് മരണത്തെ കാത്തിരിക്കുന്നത്!
അതല്ല വേണ്ടതത്രേ,
നിസ്സംഗനായി
സർവം ത്യാഗിയായ
സന്ന്യാസിയുടെ നിർവാണമാർഗമല്ലോ
മരണം!
മുഹൂർത്തമടുത്താൽ
തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന
ശബ്ദമണയും, അപ്പോൾ
ആത്മാവിനുണരാം
ജീർണിച്ച തേരുവിട്ടിറങ്ങാം
കാലത്തിന്റെ ഗുഹാമുഖത്തേക്കു
നൂണ്ടിഴയാം.
അന്ന്
അനശ്വരനാകാം
സ്മൃതിയെ വരിക്കാം.
ഇതാവാം മരണത്തിന്റെ തത്വശാസ്ത്രം!
കൂടുവിട്ടു...
ആശ്വാസമില്ലാത്ത നിശ്വാസം
- കഥ- ഹരി കൊച്ചാട്ട്
ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി...