തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെതിരെ ഉയർന്ന ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു. അരുൺലാൽ എംവി നിവേദ്യം എന്നയാളാണ് ഇപ്പോൾ ‘ആടുജീവിതം’ എന്ന നോവൽ കോപ്പിയടിച്ചതാണെന്ന വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വന്നത്.
നോവലിലെ പലഭാഗങ്ങളും ആസ്‌ട്രോ-ഹംഗേറിയൻ മാദ്ധ്യമ പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് അസദിന്റെ ‘റോഡ് ടു മക്ക’ എന്ന ആത്‌മകഥയുടെ അനുകരണമോ തനിപ്പകർപ്പോ ആണെന്ന ആരോപണമാണ് വീണ്ടും തലപൊക്കിയത്. ഇതോടെ ബെന്യാമിന്റെ പുസ്‌തകങ്ങളിൽ ആശയ മോഷണം നടന്നോ എന്ന് പരിശോധിക്കപ്പെടണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ആടുജീവിതത്തിൽ നടന്ന ആശയ മോഷണത്തിന് ബെന്യാമിൻ വിശദീകരണം നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ശക്‌തമാകുന്നുണ്ട്.
‘ആടുജീവിതം’ പുറത്തിറങ്ങിയതു മുതൽ ഉയർന്ന ആരോപണം ഇപ്പോഴും ബെന്യാമിനെ വിടാതെ പിന്തുടരുകയാണ്. പ്രവാസി എഴുത്തുകാരൻ ഷംസ് ബാലുശ്ശേരിയാണ് 2008ൽ പുറത്തിറങ്ങിയ ‘ആടുജീവിത’ത്തിലെ പലഭാഗങ്ങളും 1954ൽ ഇറങ്ങിയ ‘റോഡ് ടു മക്ക’യിൽ നിന്ന് പകർത്തിയതാണെന്ന് ആദ്യമായി ആരോപിച്ചത്. ഇതിന്റെ മൂന്ന് ഉദാഹരണങ്ങൾ ഷംസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
Also Read: മാനദണ്ഡങ്ങൾ ലംഘിച്ച് വാക്‌സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി