‘ഗൗരിയമ്മ’; തരംഗമായി അഭിലാഷ് കോടവേലിൽ രചിച്ച കവിത

By PR Sumeran, Special Correspondent
  • Follow author on
Gouri Amma Poem_ Abhilash Kodavelil
Ajwa Travels

ആലപ്പുഴ: കേരളത്തിന്റെ വിപ്ളവ നക്ഷത്രം കെആർ ഗൗരിയമ്മയ്‌ക്ക് സമർപ്പണം ചെയ്‌തുകൊണ്ട് അഭിലാഷ് കോടവേലിൽ രചിച്ച, ഏഴര മിനിറ്റോളം നീണ്ടുനിൽക്കുന്ന കവിത സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.

വേണു തിരുവിഴ സംഗീതം നൽകി കൂറ്റുവേലി ബാലചന്ദ്രൻ ആലപിച്ചിരിക്കുന്ന ഈ കവിത ഗൗരിയമ്മയുടെ സമർപ്പിത ജീവിതം വരച്ചു കാണിക്കുന്നതാണ്. കെആർ ഗൗരിയമ്മയുടെ തീക്ഷ്‌ണമായ രാഷ്‌ട്രീയ ജീവിതം ആദ്യമായി അഭ്രപാളികളിലേക്ക് പകർത്തിയതും അഭിലാഷ് കോടവേലിൽ തന്നെയായിരുന്നു.കാലം മായ്‌ക്കാത്ത ചിത്രങ്ങൾ എന്ന പേരിൽ ചെയ്‌ത ഈ ഡോക്യുമെന്ററിയും കവിതപോലെ ശ്രദ്ധേയമായിരുന്നു.

ഹരീഷ് വാകത്താനം തന്റെ സാമൂഹിക മാദ്ധ്യമത്തിൽ ‘ഗൗരിയമ്മ’ എന്ന കവിത പങ്കുവച്ചുകൊണ്ടു ഇങ്ങനെ കുറിക്കുന്നു; കേരള രാഷ്‌ട്രീയ ഭൂമികയിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ഗൗരിയമ്മക്ക് ജീവിച്ചിരിക്കുമ്പോൾ നൽകാൻ സാധിക്കുന്ന സല്യൂട്ടാണ് ഈ കവിത.

2016ൽ റിലീസ് ചെയ്‌ത ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്ന കാലം മായ്‌ക്കാത്ത ചിത്രങ്ങൾ എന്ന ഡോക്യുമെന്ററി പ്രധാനമായും ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള എത്തിനോട്ടമായിരുന്നു. രാഷ്‌ട്രീയ രംഗത്ത് ഏറെ ശ്രദ്ധേയമായ ഈ ചിത്രം ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറിൽ റഹിം റാവുത്തറായിരുന്നു നിർമിച്ചിരുന്നത്.

Most Read:  ‘കോടികളുടെ തട്ടിപ്പ്, ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം’; ഡിവൈഎഫ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE