കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് സച്ചിദാനന്ദന് എതിരായ നടപടി.
ഇന്നലെ രാത്രി അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള ഒരു വീഡിയോയും മോദിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ രസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവ രണ്ടും തനിക്ക് വാട്‌സാപ്പില്‍ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിൽ പോസ്‌റ്റ് ഇടുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുത് എന്നുമാണ് ലഭിച്ച നിർദേശമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
Read also: ബംഗാൾ സംഘർഷം; ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട് ഇല്ലാതെയെന്ന് ഗവർണർ