പി ബാലചന്ദ്രനെക്കുറിച്ച് തയ്യാറാക്കുന്ന ‘ഓർമ്മകളുടെ സമാഹാരത്തിലേക്ക്’ സൃഷ്‌ടികൾ ക്ഷണിക്കുന്നു

By Desk Reporter, Malabar News
P Balachandran Kerala

കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓർമ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ എന്നിങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള വ്യക്‌തിത്വമായിരുന്നു അന്തരിച്ച പി ബാലചന്ദ്രന്‍ എന്ന ബാലേട്ടന്റേത്. അതുകൊണ്ട് തന്നെ, വലിയ ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പത്തിന് ഉടമയുമായിരുന്നു.

ബാലേട്ടനുമായി ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന എല്ലാവരുടെയും സ്‌മരണകൾ ക്രോഡീകരിച്ച് അവയിൽ നിന്ന് ഉൾപ്പെടുത്താൻ സാധ്യമായതെല്ലാം ഉൾപ്പെടുത്തി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഓർമ്മകളുടെ സമാഹാരമാണ് ‘എന്റെ ബാലേട്ടന്‘ എന്ന പുസ്‌തകം.

സമൂഹത്തിന്റെ നാനാതുറയിലുള്ള സുഹൃത്തുക്കളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്ന ‘എന്റെ ബാലേട്ടന്’ എന്ന ഈ ഓര്‍മ്മപുസ്‌തകം എഡിറ്റ് ചെയ്യുന്നത് പത്രപ്രവര്‍ത്തകനും സിനിമാ പിആര്‍ഒയുമായ പിആര്‍ സുമേരനാണ്. സിനിമാന്യൂസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് പുസ്‌തകം ഒരുങ്ങുന്നത്.

പി ബാലചന്ദ്രനുമായുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ ഈ ഓര്‍മ്മ പുസ്‌തകത്തിലേക്ക് നല്‍കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. പി ബാലചന്ദ്രന്റെ അപൂര്‍വ ചിത്രങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എഡിറ്റർ പിആര്‍ സുമേരനുമായി 9446190254 എന്ന നമ്പറിൽ ബന്ധപ്പെടാം.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE