ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തും പരിസര പ്രദേശങ്ങളും ഭൂചലനം. പുലർച്ചെ 5.36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്‌ടമോ ആളപായമോ റിപ്പോർട് ചെയ്‌തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്ന് നാഷണൽ സെൻട്രൽ ഫോർ സീസ്‌മോളജി അറിയിച്ചു.
ഡെൽഹിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ആഴത്തില് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനുവരി 23ന്, ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡെൽഹി- എൻസിആറിൽ ശക്‌തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതിന് രണ്ടാഴ്‌ച മുൻപ്, അഫ്‌ഗാനിസ്‌ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡെൽഹിയിൽ പ്രകമ്പനമുണ്ടാക്കി. ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഡെൽഹി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































