ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല

By Staff Reporter, Malabar News
earthquake
Representational Image
Ajwa Travels

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭൂചലനം. ഡെൽഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു ഭൂചലനം.

റിക്‌ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അഞ്ച് സീസ്‌മിക് സോണുകളിലെ നാലാം സോണിലാണ് ഡെൽഹി ഉൾപ്പെടുന്നത്. മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ ഡെൽഹിയിലും അനുഭവപ്പെടാറുണ്ടെങ്കിലും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡെൽഹിയാകുന്നത് അപൂർവമാണ്.

തജികിസ്‌ഥാനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഭൂകമ്പമുണ്ടായപ്പോൾ ഡെൽഹിയിലും കുലുക്കം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലാണ് അന്ന് തജികിസ്‌ഥാനിൽ ഭൂകമ്പമുണ്ടായത്.

Most Read: ‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE