ന്യൂഡെൽഹി: രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തി. അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിന് പിന്നാലെയാണ് ഇവിടങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്‌ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്‌ഗാനിസ്‌ഥാൻ-താജികിസ്‌ഥാൻ അതിർത്തി പ്രദേശങ്ങളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കൂടാതെ റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി ട്വീറ്റ് ചെയ്‌തു. നോയിഡയിൽ 20 സെക്കൻഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്. ഇക്കാര്യം വ്യക്‌തമാക്കി ആളുകൾ ട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ ഡെൽഹിയിലെ ഭൂചലനം സംബന്ധിച്ചും പ്രദേശവാസികൾ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Read also: കോടതിയിൽ നിന്നും പീഡന ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത