ന്യൂഡെല്‍ഹി: മണിപ്പൂരിലും മഹാരാഷ്‍ട്രയിലെ ഭൂചലനം. മണിപ്പൂരിലെ ഉഖ്രുലില്‍ ഞായറാഴ്‌ച രാവിലെയുണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ് ഭൂചലനം അനുഭവപ്പെട്ടത്. മെയ് 15നും ഉഖ്രുലില്‍ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു. മഹാരാഷ്‍ട്രയിലെ കോലാപൂരില്‍ ഞായറാഴ്‌ച രാവിലെ 9:16നാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
Read also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ







































