കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

By Staff Reporter, Malabar News
Mild Earthquake in Malappuram
Representational Image
Ajwa Travels

കൊട്ടാരക്കര: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക ഭാഗത്തും കനത്ത മഴ പെയ്‌തിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ഭൂചലനം ഉണ്ടായത്. മേഖലയില്‍ വലിയ ശബ്‌ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 സെക്കന്റ് മുതല്‍ നാല്‍പ്പത് സെക്കന്‍ഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആളപായമോ മറ്റു നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല.

Read Also: നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE