കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ ജൂഡീഷ്യല്‍ കസ്‌റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇബ്രാംഹിം കുഞ്ഞ്.
Also Read: അറസ്‌റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; ഗണേഷ് കുമാർ
ഇബ്രാംഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും വിജിലന്‍സിന്റെ കസ്‌റ്റഡി അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക. കേസില്‍ അറസ്‌റ്റിലായ 13ആം പ്രതി പാലം രൂപകല്‍പന ചെയ്‌ത ബിവി നാഗേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനക്ക് വരും.