മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 65 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി നേരത്തെ അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി.
സ്‌റ്റേയ്‌ക്കായി അജിത് പവാര്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇഡിയുടെ നടപടി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്. ഉപമുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളിലാണ് കണ്ടുകെട്ടല്‍ നടപടിയുണ്ടായത്.
Must Read: അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക