അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

By News Desk, Malabar News
Karnataka Border
Representational image
Ajwa Travels

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ് പുറത്തിറക്കി.

കേരള- കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കും. സംസ്‌ഥാനത്തേക്ക്‌ ഇടയ്‌ക്ക്‌ വന്നുപോകുന്ന വിദ്യാർഥികൾ, വ്യാപാരികൾ എന്നിവർ രണ്ടാഴ്‌ച കൂടുമ്പോൾ ടെസ്‌റ്റ് എടുക്കണം.

ആരോഗ്യ പ്രവർത്തകർക്കും രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കും, മരണ/ ചികിൽസ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രമാണ് ഇളവ് അനുവദിക്കുക. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

Also Read: കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE