തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസിൽ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചറിയുക.
Related News: മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു
നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്‌ത അനൂപ് കമ്മനഹള്ളിയിൽ ഹോട്ടൽ നടത്തിയത് ബിനീഷിന്റെ സഹായത്തോടെയാണെന്ന് മൊഴി നൽകിയിരുന്നു. ഹോട്ടൽ നടത്തിപ്പിന് വേണ്ടി തുക കൈമാറിയതായി ബിനീഷും സമ്മതിച്ചിട്ടുണ്ട്. ഹോട്ടലിന്റെ മറവിൽ നടന്ന ലഹരി ഇടപാടുകളിൽ ബിനീഷിന് പങ്കുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.







































