തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെൻറ് ഡയറക്റ്ററുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ബിനീഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ 2015ല്‍ ബിനീഷ് പണം നല്കി സഹായിച്ചെന്ന് അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു.
സഹോദരന് ബിനോയി കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനീഷ് ബെംഗളൂരുവിലേക്ക് പോയത്.
Read Also: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്