എറണാകുളം: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചു വെക്കാനില്ലെന്നുമാണ് ഷാജ് കിരൺ പ്രതികരിച്ചത്.
മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എതിരായ കേസിൽ നിന്നും പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ ഷാജി കിരൺ ഈ ആരോപണം നിഷേധിക്കുകയും ചെയ്തു. അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയുടെ മൊഴിയെടുക്കാൻ തുടങ്ങിയത്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും വിളിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ഹാജരാകുകയുള്ളുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.
Read also: വിപണി നേട്ടത്തോടെ തുടങ്ങി; സെൻസെക്സ് 118 പോയിന്റ് ഉയർന്നു







































