കണ്ണൂർ: രണ്ടുദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ രണ്ടുകിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്‌മശാനത്തിനടുത്ത് ബീച്ചിൽ കണ്ടെത്തിയത്.
ബുധനാഴ്‌ച വൈകീട്ട് 6.45നാണ് ഫർഹാനെ കടലിൽ കാണാതായത്. ഫർഹാൻ അടക്കം കൂട്ടുകാരായ നാല് വിദ്യാർഥികൾ കടൽ കാണാൻ ഏഴര പാറപ്പള്ളിക്ക് സമീപം തീരത്തെത്തിയതായിരുന്നു.
രണ്ടുപേർ ചായ കുടിക്കാൻ കടയന്വേഷിച്ച് പോയപ്പോൾ ഫർഹാനും മറ്റൊരു വിദ്യാർഥിയും കടലോരത്തെ പാറയിൽ ഇരുന്നു. ഈ സമയം ശക്‌തമായി തിരയടിച്ച് രണ്ടുപേരും കടലിൽ വീണു. കൂട്ടുകാരൻ നീന്തിരക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാവുകയായിരുന്നു. പ്ളസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ഫർഹാൻ.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!