വികസനത്തിന്റെ പാതയിൽ വിദ്യാഭ്യാസമേഖല; മികവിന്റെ കേന്ദ്രങ്ങളായി 125 പൊതുവിദ്യാലയങ്ങൾ

By News Desk, Malabar News
125 Public Schools Renovation
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കുതിച്ച് വിദ്യാഭ്യാസമേഖല. സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.

പുതുതായി നിർമിച്ച 46 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉൽഘാടനം ചെയ്യും. 79 കെട്ടിടങ്ങൾക്കുള്ള ശിലാസ്‌ഥാപനവും ഇന്ന് നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ സമാനതകളില്ലാത്ത രീതിയിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിദ്യാഭ്യാസ മേഖല. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125…

Posted by Pinarayi Vijayan on Tuesday, 3 November 2020

മുമ്പ് 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്‌ഥാപനവും രണ്ടുഘട്ടങ്ങളിലായി നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങൾ സ്‌കൂളുകൾക്കായി ഒറ്റയടിക്ക് നിർമിക്കുന്നത് ഇതാദ്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ നാലര വർഷത്തിൽ സംസ്‌ഥാനത്തെ ക്‌ളാസ് മുറികൾ ഹൈടെക്കാവുകയും ലാബുകൾ നവീകരിക്കപ്പെടുകയും ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അധ്യയനം അന്താരാഷ്‌ട്ര നിലവാരത്തിലാവുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

അകന്നുപോയ ലക്ഷക്കണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും പൊതുവിദ്യാലയങ്ങൾ മാതൃകകളാവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: സിബിഐ വിരുദ്ധ കേരളം; മന്ത്രിസഭയിൽ അംഗീകാരം; ഉടൻ നടപ്പാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE