തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ നാളെ പ്രത്യേക പ്രാർഥനകൾ നടക്കും. കുടുംബ, സുഹൃദ് ബന്ധങ്ങൾ പുതുക്കാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാൾ ആഘോഷം. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയാണ്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































