ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ തവണ മഹാരാഷ്‌ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്‌ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ പത്ത് മണ്ഡലങ്ങളിൽ ഉൾപ്പടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
Most Read| കടുത്ത നടപടിയിലേക്ക് കടന്ന് ഇന്ത്യ; കാനഡയിൽ നിന്ന് ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു