ശ്രീനഗർ: കശ്‌മീരിൽ സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ആനന്ദ്നഗിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സൈന്യവും ജമ്മു കശ്‌മീർ പോലീസും സെൻട്രൽ റിസർവ് പോലീസും ചേർന്ന് സംയുക്‌ത ഓപ്പറേഷൻ നടത്തുകയായിരുന്നു.
പ്രദേശം സൈന്യം വളഞ്ഞതോടെ ഒളിച്ചിരിക്കുന്ന ഭീകരർ ആക്രമിക്കുകയാണ് ഉണ്ടായത്. സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്. കശ്‌മീരിൽ 2 ദിവസങ്ങൾക്ക് മുൻപ് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Read also: പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു; കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡിൽ വീണു