ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് മിന്നും ജയം. ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചത്. ഡിയാഗോ ജോട്ട, മുഹമ്മദ് സലാ, ട്രെന്റ് അലക്‌സാണ്ടർ എന്നിവർ ലിവർപൂളിനായി ഗോൾ നേടിയപ്പോൾ യോണോ സെൽവിയാണ് ന്യൂകാസിലിന്റെ ആശ്വാസ ഗോൾ നേടിയത്. ജയിച്ചെങ്കിലും 40 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ പിന്നിൽ രണ്ടാമതാണ്.
മറ്റൊരു മൽസരത്തില്‍ വമ്പൻമാരായ ചെൽസിയെ എവർട്ടണ്‍ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഏഴുപതാം മിനുട്ടിൽ മാസണ്‍ മൗണ്ട് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ അടിച്ചെങ്കിലും നാല് മിനിറ്റിനുള്ളിൽ ജെറാർഡ് ബ്രാത്ത്‍വെയ്റ്റിലൂടെ എവർട്ടണ്‍ സമനില ഗോൾ കണ്ടെത്തി. 37 പോയിന്റുള്ള ചെൽസി പോയിന്റ് മൂന്നാം സ്‌ഥാനത്തും 19 പോയിന്റുള്ള എവർട്ടണ്‍ പതിനാലാം സ്‌ഥാനത്തുമാണ്.
Read Also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം