കൊച്ചി: എറണാകുളം സെക്‌സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിലായി. ഒളിവിലായിരുന്ന സനീഷിനെ എറണാകുളം സെൻട്രൽ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്‌ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തി വന്നിരുന്നത്.
വിവാഹ മോചന കേസുമായി എത്തുന്ന സ്‍ത്രീകളെ ജോലി വാഗ്‌ദാനം ചെയ്‌ത് സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ ഒരു അഭിഭാഷകയാണ്. പിന്നീട് റെയിൽവേയിലും, വിദേശത്തും ജോലി വാഗ്‌ദാനം ചെയ്‌ത് ഇവരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിക്കും.
തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ളീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നൽകിയാണ് വീഡിയോക്കായി ദൃശ്യങ്ങൾ സനീഷ് ചിത്രീകരിക്കുന്നതെന്ന് ഇരയായ യുവതികൾ പറയുന്നു. ഇത്തരത്തിൽ സനീഷും അഭിഭാഷകയും ചേർന്ന് 14 ഓളം സ്‍ത്രീകളുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.
വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്. കാസർഗോഡ് സ്വദേശിയായ യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
National News: ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി






































