പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്.
ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Most Read| കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ





































