തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍ കാരണം. മദ്യവില വര്‍ധനക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. പുതുക്കിയ മദ്യവില ഫെബ്രുവരി 1ന് നിലവില്‍ വരും.
ബെവ്കോയുമായി നിലവില്‍ കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി 7 ശതമാനം വര്‍ധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും വില വര്‍ധനയില്ല. പോയവര്‍ഷത്തെ നിരക്കില്‍ തന്നെ അവ വിതരണം ചെയ്യും.







































