കർഷക നേതാവിനെ എൻഐഎ വിളിപ്പിച്ച സംഭവം; എത്ര ശ്രമിച്ചാലും കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രത്തിനാവില്ല; പ്രിയങ്ക

By Desk Reporter, Malabar News
priyanka-gandhi
Ajwa Travels

ന്യൂഡെൽഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉൾപ്പടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കർഷകരെ എങ്ങനെയെല്ലാം ഭയപ്പെടുത്താൻ ശ്രമിച്ചാലും നിങ്ങൾ പരാജയപ്പെടുകയേ ഉള്ളൂവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

“സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത്‌ കർഷകരെ ഭയപ്പെടുത്താൻ ബിജെപി എത്ര ശ്രമിച്ചാലും അവർ പരാജയപ്പെടും. തന്റെ അസ്‌തിത്വം സംരക്ഷിക്കാനാണ് കർഷകൻ പോരാടുന്നതെന്ന് അവർ മറന്നു. കൃഷി സംരക്ഷിക്കാൻ കർഷകർ രംഗത്തുവന്നു. അവരുടെ പോരാട്ടത്തെ അടിച്ചമർത്താൻ കഴിയില്ല. കോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പമാണ്,”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് ഖലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന കേസില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. ഇത്തരത്തില്‍ 40ല്‍ അധികം ആളുകള്‍ക്ക് ഇതുവരെ എന്‍ഐഎ നോട്ടിസ് കൈമാറി.

രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖലിസ്‌ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്‌റ്റിസ്, ഖലിസ്‌ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്‌ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

Also Read:  റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE