മാനന്തവാടി: തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി. തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് വനംവകുപ്പ് നടത്തിയ പരിശോധനയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് പോലീസും തണ്ടർബോൾട്ടും സ്‌ഥലത്തെത്തി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്‌ളോസീവ് ഡിവൈസ്) ആണെന്ന നിഗമനത്തിലാണ് പോലീസ്. ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി പരിശോധന നടത്തി. ശേഷം ഇത് നിർവീര്യമാക്കി. സ്‍ഫോടക വസ്‌തുവിന് കാലപ്പഴക്കം ഉണ്ടെന്നാണ് വിവരം.
മാവോയിസ്‌റ്റ് ഭീഷണിയുള്ള സ്‌ഥലമാണ് തലപ്പുഴ. തണ്ടർബോൾട്ട് ഈ സ്‌ഥലത്ത് ഉൾപ്പടെ സ്‌ഥിരമായി പട്രോളിങ് നടത്താറുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്‌റ്റുകൾ വോട്ടെടുപ്പിന്റെ രണ്ടു ദിവസം മുൻപ് മക്കിമലയിൽ എത്തിയിരുന്നു. അതിന് ശേഷം മേഖലയിൽ കർശന നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.
Most Read| അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു







































