പാലക്കാട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്. റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പണം പിടികൂടി.
കൂടാതെ വിജിലൻസ് സംഘത്തെ കണ്ടയുടൻ വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ വലിച്ചെറിഞ്ഞ പണവും കണ്ടെടുത്തു. പണം എത്രയെന്നുള്ളത് തിട്ടപ്പെടുത്തി വരികയാണ്. അസി. സബ് രജിസ്ട്രാറുടെ മേശയിൽ നിന്നും മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. കൂടാതെ, കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
പട്ടാമ്പി, ഒറ്റപ്പാലം, വടക്കഞ്ചേരി രജിസ്ട്രാർ ഓഫിസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയിട്ടുണ്ട്. പരിശോധന ഒരുമണിക്കൂറിലധികം നീണ്ടുനിന്നു. അതേസമയം, പ്രമാണങ്ങൾ പതിപ്പിച്ച് നൽകുന്നതിലും ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. അതും വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Most Read: തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില