വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. ‘മാനന്തവാടി ഡോട്‌കോം’ ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്.
വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് ഇയാൾ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചു നല്‍കിയത്.
ഒരു സര്‍ട്ടിഫിക്കറ്റിന് 200 രൂപ എന്ന തോതിലാണ് പണം ഈടാക്കിയിരുന്നത്. ഇത്തരത്തിൽ 200ലധികം പേര്‍ക്ക് ഇയാൾ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചു നല്‍കിയതായാണ് വിവരം. സര്‍ട്ടിഫിക്കറ്റില്‍ ബാര്‍കോഡ് അടക്കം നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്.
Most Read: കരിപ്പൂർ സ്വർണക്കടത്ത് കേസ്; 5 പേർ കൂടി അറസ്‌റ്റിൽ






































