കരിപ്പൂർ സ്വർണക്കടത്ത് കേസ്; 5 പേർ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
karipur gold smuggling
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആസൂത്രണ കേസില്‍ അഞ്ച് പേർ കൂടി അറസ്‌റ്റിൽ. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 16 ആയി.

ഇവരും സംഭവസമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. റിയാസിന് മുഖ്യപ്രതി സൂഫിയാനുമായും വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയ ഈ സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിട്ടുണ്ട്.

Read Also: കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE