കണ്ണൂർ: കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിച്ചെന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടയായിരുന്നതായി സൂചനയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു എന്നും വിവരമുണ്ട്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം




































