പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്.
സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്‌തുവരികയായിരുന്നു സോമൻ. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സോമന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| നജീബ് കാന്തപുരത്തിന്റെ വിജയം; ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി