ന്യൂഡെല്‍ഹി: സിംഗു അതിര്‍ത്തിയില്‍ വീണ്ടും കർഷക മരണം. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന പഞ്ചാബിലെ അംറോഹ് ജില്ലയിലെ ഫതേഗര്‍ഗ് സാഹിബ് സ്വദേശി ഗുര്‍പ്രീത് സിംഗിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാളിന്റെ സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഗുര്‍പ്രീത് സിംഗ്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് പോലീസ് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസവും സിംഗു അതിര്‍ത്തിയില്‍ ഒരു കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൈകള്‍ വെട്ടിമാറ്റിയ നിലയിലും ദേഹമാസകലം പരിക്കേറ്റ തരത്തിലുമായിരുന്നു മൃതദേഹം. സംഭവത്തില്‍ രണ്ട് നിഹാംഗ് ഗ്രൂപ്പ് അംഗങ്ങളെ അറസ്‌റ്റ് ചെയ്യുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്‌തിരുന്നു.
അതേസമയം കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. രാജ്യതിർത്തിയിൽ സമരം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 11 തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Most Read: ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയ്‌ക്ക് പ്രതികൂലമായി ഫോറൻസിക് റിപ്പോർട്