ഗായികയും നടിയും ഫാഷനിസ്റ്റുമായ റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫെന്റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റിഹാന. മെറൂൺ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതീവ ഗ്ളാമറസായിട്ടാണ് റിഹാന എത്തിയത്. റിഹാന കഴുത്തിലണിഞ്ഞ മാലകളിലായിരുന്നു ഫാഷൻ ലോകത്തെ ശ്രദ്ധ പതിഞ്ഞത്.
ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഡിസൈനർമാരായ മനീഷ് മൽഹോത്രയുടെ ചോക്കറും, സബ്യസാചി മുഖർജിയുടെ നെക്ളേസും ആണ് റിഹാന അണിഞ്ഞത്. മനോഹരമായ ഒരു റൂബി ചോക്കറാണ് മനീഷ് മൽഹോത്ര റിഹാനക്കായി ഡിസൈൻ ചെയ്തത്. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച റൂബി ചോക്കറിൽ, ഇന്ത്യൻ കരകൗശലം പ്രകടമാക്കുന്ന വജ്രങ്ങളും ഉണ്ടായിരുന്നു.
അതേസമയം, മെറൂൺ നിറത്തിലുള്ള മൂന്ന് കല്ലുകൾ പതിപ്പിച്ച നീളമുള്ള നെക്ളേസാണ് സബ്യസാചി മുഖർജി ഒരുക്കിയത്. സബ്യസാചിയുടെ ഹൈ ജ്വല്ലറിയിൽ നിന്നുള്ളതാണ് ഈ റൂബലൈറ്റ്, ടൂർമാലിൻ, ബ്രില്യന്റ് കട്ട് ഡയമണ്ട് നെക്ളേസ്. മെറൂൺ നിറത്തിലുള്ള ലെതറിന്റെ ബോഡികോൺ ഡ്രസും ജാക്കറ്റുമാണ് റിഹാന ധരിച്ചത്. ചിത്രങ്ങൾ സബ്യസാചിയും മനീഷ് മൽഹോത്രയും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!