പാലക്കാട്: ഒറ്റപ്പാലത്ത് ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി പിതാവും മകനും അറസ്‌റ്റിൽ. വിളയൂർ കരിങ്ങനാട് പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രൻ (64), മകൻ പത്‌മരാജൻ (36) എന്നിവരെയാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്. ആനക്കൊമ്പിൽ തീർത്ത ദശാവതാര ശിൽപങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. ശിൽപങ്ങൾ 70 ലക്ഷം രൂപക്കാണ് ഇവർ വിൽക്കാൻ ശ്രമിച്ചതെന്ന് ഒറ്റപ്പാലം ഫോറസ്‌റ്റ് റെയ്‌ഞ്ചർ ജിയാസ് ലബ്ബ പറഞ്ഞു. 100 വർഷത്തിലേറെ പഴക്കം ചെന്ന ശിൽപങ്ങൾ ഒരു മനയിൽ നിന്ന് ലഭിച്ചതാണെന്ന് പ്രതികൾ പറഞ്ഞു.
വനം ഇന്റലിജൻസ്, പാലക്കാട് ഫ്ളയിങ് സ്‌ക്വഡ്, ഒറ്റപ്പാലം ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫീസ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തിയത്.
Also Read: പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു