പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം

By Trainee Reporter, Malabar News
Palakkad district hospital
Palakkad District Hospital
Ajwa Travels

പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി തുടങ്ങി രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് അത്യാധുനിക ആശുപത്രി കെട്ടിടം നിർമിക്കുന്നത്.

കിഫ്ബിയുടെ 127.15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്നത്. കെട്ടിട നിർമാണത്തിന് 64.11 കോടിയുടെ എസ്‌റ്റിമേറ്റിനാണ് അംഗീകാരം നൽകിയത്. അനുബന്ധ പ്രവർത്തനങ്ങൾക്ക് 4.21 കോടി, പ്ളംബിങ് ജോലിക്ക് 6.68 കോടി, വൈദ്യുതീകരണത്തിന് 9.29 കോടി, ലിഫ്റ്റുകൾക്ക് 2.13 കോടി, എയർ കണ്ടീഷൻ 1.62 കോടി, സബ് സ്‌റ്റേഷൻ ഉപകരണങ്ങൾക്ക് 8.29 കോടി, വാട്ടർ ടാങ്കിന് 1.08 കോടി, മറ്റ് വികസന പ്രവർത്തനത്തിന് 1.61 കോടി, സർവീസ് കെട്ടിടത്തിന് 70 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്.

240 കിടക്കകൾ ഉള്ള വാർഡാണ് ഒരുക്കുന്നത്. ഐസിയു, നിരീക്ഷണ ഐസിയു എന്നിവയിൽ 48 കിടക്കകളും റിക്കവറി, പോസ്‌റ്റ് ഓപ്പറേഷൻ എന്നിവയിൽ 59 കിടക്കയും ഒരുക്കും.

Read Also: രാജ്യത്ത് 1500 പുതിയ ഓക്‌സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE