പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു

By Trainee Reporter, Malabar News
Kuwait Court
Representational Image

പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട്‌ വീട്ടിൽ രാധാകൃഷ്‌ണനെയാണ് പാലക്കാട് പോക്‌സോ അതിവേഗ കോടതി കഠിന തടവിന് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിന തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങിയ പാലക്കാട് പോക്‌സോ കോടതിയിലെ ആദ്യ വിധിയാണിത്.

2017ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയെ സ്‌കൂളിൽ നിന്ന് വിളിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിന്റെ വിചാരണ മാർച്ച് 15ന് ആരംഭിച്ചിരുന്നു. കേസിൽ 12 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എസ് നിഷ ഹാജരായി. മണ്ണാർക്കാട് പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

Read Also: സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE