സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

By Team Member, Malabar News
Gold Smuggling
Ajwa Travels

എറണാകുളം : ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1 കോടി രൂപ വിലവരുന്ന 2 കിലോ സ്വർണമാണ് ഇയാളിൽ നിന്നും അധികൃതർ കണ്ടെത്തിയത്.

കസ്‌റ്റംസും, ഡിആർഐയും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ജസീറ എയർവേയ്‌സിന്റെ ദുബായിൽ നിന്നുള്ള വിമാനത്തിലാണ് സ്വർണം കടത്തിയത്. കുട്ടികൾ കളിക്കുന്ന കാറുകൾ, സ്‌പീക്കർ എന്നിവക്കുള്ളിൽ പ്ളേറ്റുകളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

സ്വർണക്കടത്ത് നടക്കുന്നതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തി, പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Read also : കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE