കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

By News Desk, Malabar News
Ventilator_covid_hospital
Ajwa Travels

തിരുവനന്തപുരം: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി നിശ്‌ചയിച്ചു. 2,645 രൂപ മുതൽ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ റദ്ദാക്കി.

പുതുക്കിയ നിരക്കുകളെ മൂന്ന് വിഭാഗങ്ങളായാണ് സർക്കാർ തിരിച്ചിരിക്കുന്നത്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ നിരക്ക് ഇങ്ങനെ:-

  • ജനറല്‍ വാര്‍ഡ്- 2,910 രൂപ
  • രണ്ട് കിടക്കയുള്ള മുറി- 2,724 രൂപ
  • രണ്ട് കിടക്കയുള്ള എസി മുറി- 3,174 രൂപ
  • സ്വകാര്യ മുറി- 3,703 രൂപ
  • സ്വകാര്യ മുറി എസിയുള്ളത്- 5,290 രൂപ

എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100നും 300നും ഇടയില്‍ കിടക്കകളുള്ള ആശുപത്രികൾക്ക് ഇങ്ങനെയാണ് നിരക്ക്:-

  • ജനറല്‍ വാര്‍ഡ്- 2,910 രൂപ
  • രണ്ട് കിടക്കയുള്ള മുറി- 3,678 രൂപ
  • രണ്ട് കിടക്കയുള്ള എസി മുറി- 4,285 രൂപ
  • സ്വകാര്യ മുറി- 4,999 രൂപ
  • സ്വകാര്യ മുറി എസിയുള്ളത്- 7,142 രൂപ

മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്‌ചയിക്കാം എന്ന് ജൂണ്‍ 16നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന അമിത ചികിൽസാ നിരക്കില്‍ കുറവു വരുത്തുന്നതില്‍ ഒന്നും ചെയ്യാന്‍ സംസ്‌ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിലാണ് നിരക്ക് പുതുക്കി ഉത്തരവിറക്കിയത്.

Also Read: കോവിഡ് പ്രതിരോധം: സംസ്‌ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്‍തികരം; കേന്ദ്രസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE