പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് വിനീത്.
‘ഹൃദയ’ത്തിന്റെ ഫൈനൽ തിയേറ്റർ മിക്‌സിങ് പൂർത്തിയായെന്നും ഇനി ചിത്രം നിങ്ങളിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിനീത് അറിയിച്ചു.
‘ഇന്നലെ ഞങ്ങൾ ഹൃദയത്തിന്റെ ഫൈനൽ തിയേറ്റർ മിക്‌സിങ് പൂർത്തിയാക്കി. ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. ഇത് ഗംഭീരമായ ഒരു യാത്ര തന്നെയായിരുന്നു. ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുവാനായി കാത്തിരിക്കുന്നു’, വിനീത് ശ്രീനിവാസൻ കുറിച്ചു.
വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈൻമെൻസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിശ്വജിത്ത് ഒടുക്കത്തിലാണ്.
Most Read: കിവീസിന് എതിരായ മൂന്നാം ടി-20 ഇന്ന്; പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഇന്ത്യ