തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് വര്‍ക്കലക്ക് സമീപം യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തുകയായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. തുടർന്ന് ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണ്ണമായും അണക്കാന്‍ ശ്രമിക്കുകയാണ്. തീപിടിക്കാനുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
Read also: സംസ്ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും





































