ന്യൂഡെൽഹി: പടിഞ്ഞാറൻ ഡെൽഹിയിലുണ്ടായ തീപിടിത്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊള്ളലേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 പേരാണ് മരിച്ചത്.കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ട് എന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു.
വ്യാപാര വ്യവസായ സ്‌ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലെ സിസിടിവി നിർമ്മിക്കുന്ന ഓഫീലെ സ്‌റ്റാഫുകളാണ് മരിച്ചവരിൽ ഏറെയും. തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ട് എന്നാണ് വിവരം.
Read also: ബാബറി പോലെ ഗ്യാൻവാപി നഷ്‌ടപ്പെടാൻ അനുവദിക്കില്ല; ഉവൈസി